09 April, 2024 10:04:53 AM


തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂരമര്‍ദനം; ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. ഫോര്‍ട്ട് സ്‌റ്റേഷനിലെ സിജു തോമസിനാണ് മര്‍ദ്ദനമേറ്റത്. ചാല മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡ്യൂട്ടിക്ക് എത്തുന്ന സമയത്ത് നാലംഗ സംഘമാണ് സിജുവിനെ മര്‍ദ്ദിച്ചത്. സംഭവ സമയം സിജു സിവില്‍ ഡ്രസ്സിലായിരുന്നു. സംഘം ഹെല്‍മെറ്റ് കൊണ്ട് സിജുവിന്റെ മുഖത്ത് അടിച്ചു. വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. സിജുവിന്റെ മൂക്കിന് പരിക്കുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K