18 April, 2024 04:26:28 PM


ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി



തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഉടമ ജേക്കബ് സാംസണും മറ്റു പ്രതികളും കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പതിനഞ്ച് ദിവസത്തിനകം കീഴടങ്ങാനാണ് നിർദ്ദേശം. വിചാരണക്കോടതിയിൽ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.

120 കേസുകളാണ് ജേക്കബ് സാംസണ് എതിരെയുള്ളത്. ഇതിൽ പേട്ട സ്വദേശി സജാദ് കരീം നൽകിയ  ഒരു കേസിലാണ് മൂൻകൂർ ജാമ്യം തള്ളിയത്. നടി ധന്യ മേരീ വര്‍ഗീസിന്‍റെ ഭര്‍ത്താവും ജേക്കബ് സാംസണിന്‍റെ മകനുമായ ജോണ്‍ ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. നടി ധന്യ മേരീസ് വര്‍ഗീസ് ഉള്‍പ്പെടെ പ്രതിയായ ഫ്ലാറ്റ് തട്ടിപ്പ് കേസുകളില്‍ നേരത്തെ പലതിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 

കേസിൽ ജേക്കബ് സാംസണായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ മനു ശ്രീനാഥ് എന്നിവരും കേസിലെ പരാതിക്കാരനായ സജാദ് കരീമിനായി അഭിഭാഷകൻ എം ഗീരീഷ് കുമാറും, സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K