19 December, 2023 11:28:26 AM


തമിഴ്നാട്ടിൽ കനത്ത മഴ; 4 മരണം, ഏഴായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു



ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയെത്തുടർന്ന് 4 പേർ മരിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ. തൂത്തുക്കുടിയിലും തിരുനൽവേലിയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 7000 ത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത് .

കനത്ത മഴയെ തുടർന്ന് റെയിൽവേ പാളത്തിൽ വെള്ളം കയറി. ഇതോടെ നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത് . തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥഛ വകുപ്പിന്‍റെ പ്രവചനം. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലാവുകയും ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K