07 October, 2024 06:52:22 PM
പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 7 പേര്‍ക്ക് ദാരുണാന്ത്യം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ തൊഴിലാളികളടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയിൽ ഇന്ന് രാവിലെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
വാഹനകൾക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൽക്കരി ഖനനത്തിനിടെയാണ് ഗംഗാറാംചാക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽ അപകടമുണ്ടായത്. സ്ഫോടനകാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വർഷവും പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ അപകടമുണ്ടായിരുന്നു.