22 December, 2023 01:02:28 PM


ഡോ.ഷഹനയുടെ ആത്മഹത്യ; റുവൈസിന് ഉപാധികളോടെ ജാമ്യം



കൊച്ചി: യുവ ഡോക്‌ടർ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാർഥിയെന്ന പരിഗണനിയിലാണ് ജാമ്യം. സസ്പെൻഷൻ പിൻവലിക്കുന്നതിൽ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

പഠനം തുടരണമെന്നും ഈ മാസം 12 മുതൽ താൻ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും റുവൈസ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും റുവൈസ് വ്യക്തമാക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K