23 December, 2023 09:37:21 AM


അങ്കമാലിയിൽ തീപിടുത്തത്തിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി



കൊച്ചി: അങ്കമാലിയിൽ തീപിടുത്തതിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തതിൽ ബാബു കെട്ടിടത്തിൽ കുടുങ്ങിപ്പോയിരുന്നു. കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലർച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K