23 December, 2023 11:37:26 AM


വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; വയോധികന് പരിക്ക്



കല്‍പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയിൽ സുബ്രഹ്മണ്യനാണ്(59) പരിക്കേറ്റത്.

കൃഷിയിടത്തിൽനിന്ന് കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. തുടയെല്ലിന് പരിക്കേറ്റ സുബ്രഹ്മണ്യനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K