24 December, 2023 02:39:34 PM


കണ്ണൂരിൽ ആക്രി തരംതിരിക്കുന്നതിനിടെ സ്ഫോടനം: 3 പേർ‌ക്ക് പരിക്ക്



കണ്ണൂർ: പാട്യം മൂഴിവയലിൽ ആക്രി തരംതിരിക്കുന്നതിനിടെ സ്ഫോടനം. ആക്രി സാധനങ്ങൾ തരം തിരിച്ചിരുന്ന അസം സ്വദേശി സയിദ് അലിക്കും രണ്ടു കുട്ടികൾക്കും പരുക്കേറ്റു. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ആക്രിയിൽ ഉണ്ടായിരുന്ന വെള്ളക്കുപ്പി തുറന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ സയിദിന്‍റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലും കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K