25 December, 2023 11:09:58 AM


കോഴിക്കോട് വടകരയിൽ ക്ഷേത്രക്കുളത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്: വടകര ക്ഷേത്രക്കുളത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കടമേരി പരദേവത ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് . പുതിയ ഇടത്തിൽ നാണു(61)വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്ന് പുലർച്ചെ മുതൽ കാണായതിനെ തുടർന്ന് തിരച്ചൽ നടത്തുകയായിരുന്നു. ക്ഷേത്ര കുളത്തിന് സമീപം നാണുവിന്റെ തോർത്ത് കണ്ടെത്തിയതിനെ തുടർന്ന് അവിടെ തിരച്ചിൽ നടത്തുകയായിരുന്നു.ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി . മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K