02 December, 2023 03:13:18 PM


മിഷോങ് ചുഴലിക്കാറ്റ് നാളെ 100 കി.മീ വേഗത്തിൽ തീരം തൊടും; തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്



ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചെന്നൈയെ മറികടന്ന് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്‌ച തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 സെന്റിമീറ്ററോ അതിൽ കൂടുതലോ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


അതേസമയം, മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഡിസംബർ 4 ന് പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാലവർഷത്തിന് ശമനമുണ്ടായെങ്കിലും പുതുച്ചേരിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്.


ഇന്ന് അതിശക്തമായ ന്യൂനമർദമായും നാളെ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാൻ സാധ്യതയെന്നാണ് പ്രവചനം
ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുകയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറുകയും ചെയ്യും. ചെന്നൈയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.


ഡിസംബർ നാലിന് പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു
ഡിസംബർ 5 ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യത. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് 18 ടീമുകളെ എൻഡിആർഎഫ് ലഭ്യമാക്കുകയും 10 അധിക ടീമുകളെ സജ്ജരാക്കുകയും ചെയ്തിട്ടുണ്ട്.


ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡിസംബർ 5 ന് ഒഡീഷയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 3 ന് ഒഡീഷയിലെ കോറാപുട്ട്, രായഗഡ, ഗജപതി, ഗഞ്ചം, പുരി, ജഗത്സിംഗ്പൂർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത.


ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അധികൃതർക്ക് നിർദേശം നൽകി. മ്യാൻമർ നിർദ്ദേശിച്ച പേരാണ് മിഷോങ്. ഈ വർഷം ഇന്ത്യൻ മഹാസമുദ്രത്തിലെ ആറാമത്തെയും ബംഗാൾ ഉൾക്കടലിൽ നാലാമത്തെയും ചുഴലിക്കാറ്റാണിത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K