26 December, 2023 06:50:11 PM
കോഴിക്കോട് കാക്കൂരില്‍ പൊലീസിന് നേരെ ആക്രമണം; 4 പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കാക്കൂരില്‍ എസ്.ഐക്കും പൊലീസുകാര്‍ക്കും നേരെ ആക്രമണം. നിര്‍ബന്ധിത പണപ്പിരിവ് നടത്തിയവരെ തടയുന്നതിനിടെയാണ് പൊലീസുകാരെ മര്‍ദിച്ചത്. പരിക്കേറ്റ എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.ഐ അബ്ദുല്‍സലാം, പൊലീസുകാരായ രജീഷ്, ബിജു എന്നിവരാണ് ചികിത്സയിലുള്ളത്. ആക്രമണം നടത്തിയ നാലു പേരെ കസ്റ്റഡിയിലെടുത്തു. ചേളന്നൂര്‍ കാക്കൂര്‍ വെസ്റ്റ്ഹില്‍ സ്വദേശികളായ സുബിൻ, കെ.എം. ബിജീഷ്, അജേയ്, അതുല്‍ എന്നിവരാണ് കസ്റ്റിഡിയിലുള്ളത്.
യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പ്രതികള്‍ പണം പിരിക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാരുടെ നേരെ പ്രതികള്‍ തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു. പൊലീസ് ജീപ്പും അടിച്ചു തകര്‍ത്തു.