06 July, 2024 10:18:20 AM


സുധാകരന്‍റെ വീട്ടുവളപ്പിലെ കൂ‍ടോത്രം: വീഡിയോ എവിടെന്ന് കിട്ടിയതെന്ന് പറഞ്ഞാൽ മറുപടിയെന്ന് ഉണ്ണിത്താൻ



കാസർകോട്: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ വീട്ടുവളപ്പിൽനിന്ന്‌  കൂ‍ടോത്ര തകിടുകളും മറ്റും കണ്ടെത്തിയ സംഭവത്തിൽ പ്രതികരിക്കാതെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഇന്നലെ കാസർകോട് ഡി.സി.സി.യിൽ നടത്തിയ പത്രസമ്മേളനത്തിനിടെ ഉണ്ണിത്താനോട് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചു. ആ വീഡിയോ കിട്ടിയത് എവിടെനിന്നാണെന്ന് പറഞ്ഞാൽ മറുപടി തരാമെന്നും അല്ലെങ്കിൽ ഒന്നും പറയാനില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ച് മടങ്ങി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K