06 July, 2024 01:08:02 PM


മാന്നാറിലെ കല കൊലക്കേസ്: മുഖ്യപ്രതി അനിലിനായി ലുക്കൗട്ട് നോട്ടിസ്



ആലപ്പുഴ: മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവും മുഖ്യപ്രതിയുമായ അനിലിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ എത്തിയാലും പിടികൂടാനാണ് നീക്കം. ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോട്ടിസും ഉടന്‍ പുറപ്പെടുവിക്കും. പൊലീസിന്റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി തീരാന്‍ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. ജിനു, സോമരാജന്‍, പ്രമോദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളില്‍ വൈരുദ്ധ്യവും ഉള്ളതിനാല്‍ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം. വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കില്‍നിന്ന് ലഭിച്ച വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K