28 December, 2023 03:42:19 PM
കാസർഗോഡ് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
കാസർഗോഡ്: ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അസ്കർ അറസ്റ്റിൽ. ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീധനത്തിന്‍റെ പേരിൽ അസ്കർ പീഡിപ്പിച്ചിരിന്നുവെന്നായിരുന്നു മരിച്ച മുർസീനയുടെ കുടുംബത്തിന്‍റെ പരാതി. ഡിസംബർ അഞ്ചിനാണ് മുർസീനയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.