22 July, 2024 10:38:08 AM


തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മര്യനാട് അർത്തിയില്‍ പുരയിടം പത്രോസ് (58) മരിച്ചു. ആറംഗ സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത് പുലർച്ചെ 6.45നായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടെങ്കിലും വീഴ്ചയില്‍ പത്രോസ് വള്ളത്തിലിടിക്കുകയും, സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മറിഞ്ഞത് പുതുക്കുറിച്ചി സ്വദേശി ജോസിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938