28 December, 2023 06:06:54 PM


കോഴിക്കോട് ടാങ്കർ ലോറി മറിഞ്ഞ് ടെർപെന്‍റ് ഓയിൽ റോഡിലൂടെ ഒഴുകി



കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ടെർപെന്‍റ് ഓയിൽ ക‍യറ്റി വരുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. വൈകുന്നേരം മൂന്നരയോടെ കൊടുവള്ളി വൺവേ റോഡിലെ വളവിലായിരുന്നു അപകടം.

ടെർപെന്‍റ് ഓയിൽ റോഡിൽ പരന്നൊഴുകി. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. നരിക്കുനി ഫയർഫോഴ്സ് സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K