24 July, 2024 04:24:30 PM


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു



കൊച്ചി: 2019 ല്‍ സമര്‍പ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചു വര്‍ഷത്തിന് ശേഷം ഇന്ന് പുറത്തു വരാന്‍ ഇരിക്കെയായാണ് ഹൈകോടതി സ്റ്റേ നല്‍കിയത്. സര്‍ക്കാര്‍ അടക്കം എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാകാശ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാവ് സജിമോന്‍ പറയിലാണ് ഹൈകോടതിയെ സമീപിച്ചത്. സജിമോന്റെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. 295 പേജുകള്‍ ഉള്ള റിപ്പോര്‍ട്ടിന്റെ 195 പേജുകൾ ഇന്ന് പുറത്തുവിടും എന്നായിരുന്നു സർക്കാർ ഉത്തരവ്.

സിനിമാമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, അവശ്യ വസ്തുക്കളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു അന്വേഷണം. സിനിമ രംഗത്തെ നിരവധി സ്ത്രീകള്‍ നിര്‍ണായക വിവരങ്ങള്‍ അടക്കം കമ്മീഷന് കൈമാറിയിരുന്നു. പിഎം മനോജ് അധ്യക്ഷന്‍ ആയ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്ത മാസം ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K