29 December, 2023 06:41:36 PM


തിരൂരിൽ എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു



മലപ്പുറം: തിരൂരിൽ എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു.തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്.

വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു. ഈ സ്കൂളിലെ എൻഎസ്എസ് ക്യാംപ് മാവണ്ടിയൂർ സ്കൂളിൽ വച്ചാണ് നടന്നിരുന്നത്. ക്യാംപിൽ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K