31 July, 2024 06:46:42 PM


വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമിച്ച് നൽകും- ഡിവൈഎഫ്ഐ



തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബത്തിന് വീടുവെച്ച് നൽകുമെന്ന് ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐ. സർക്കാർ വിഭാവനം  ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ചൂരൽമലയിലും മുണ്ടൈക്കിയിലുമായി നൂറുകണക്കിന് വീടുകളാണ് ഒലിച്ചുപോയത്. ചൂരൽമലയിൽ മാത്രം നാനൂറോളം വീടുകൾ ഒലിച്ചുപോയെന്നാണ് പുറത്തുവരുന്ന വിവരം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K