07 August, 2024 07:47:38 PM


ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തീകരണ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം ഓഗസ്റ്റ് 9ന്



പാലക്കാട്: പാലക്കാട്ഇ ന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തീകരണ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് മൂന്നിന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും. ജില്ലാ സ്പോര്‍ട്‌സ്  കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ കെ.ശാന്തകുമാരി, എ.പ്രഭാകരന്‍, എന്‍.ഷംസുദീന്‍, പി.മമ്മിക്കുട്ടി, കെ.ബാബു, കെ.ഡി.പ്രസേനന്‍, പി.പി.സുമോദ്, മുഹമ്മദ് മുഹസിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി.കെ.അനില്‍കുമാര്‍, അന്തര്‍ദേശീയ കായികതാരങ്ങളായ എം.ഡി.വത്സമ്മ, പ്രീജ ശ്രീധരന്‍, കായിക യുവജന കാര്യാലയം കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ടി.അനീഷ്, പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി ടി.ആര്‍.അജയന്‍ എന്നിവര്‍ പങ്കെടുക്കും.

ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഫിനിഷിങ് ജോലികള്‍, സെപ്റ്റിക് ടാങ്കുകള്‍, കുഴല്‍ക്കിണര്‍, ജലവിതരണം, സാനിറ്ററി പ്രവൃത്തികള്‍, ഇലക്ട്രിക്കല്‍ ജോലികള്‍, അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍, എച്ച്.എ.സി, ജിം ഉപകരണങ്ങള്‍, ലിഫ്റ്റുകള്‍, പരിസര വികസനം, ശബ്ദക്രമീകരണം, ഫാള്‍സ് സീലിങ്, മേപ്പിള്‍ വുഡ് ഫ്‌ലോറിങ് എന്നിവയാണ് നിര്‍മാണപ്രവൃത്തിയില്‍ ഉള്‍പ്പെടുക. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തിനാണ് നിര്‍മാണ മേല്‍നോട്ട ചുമതല. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ 14.5 കോടി രൂപ കിഫ്ബി വഴി വകയിരുത്തി. സംസ്ഥാന കായികവകുപ്പിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ടെന്‍ഡര്‍ വിളിക്കുകയും പെര്‍ഫെക്റ്റ് എഞ്ചിനീയേര്‍സ് എന്ന സ്ഥാപനത്തെ ഏല്‍പിച്ച് പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955