10 August, 2024 01:00:58 PM


മലമ്പുഴ ഡാമില്‍ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി



പാലക്കാട്: മലമ്പുഴ ഡാമിൽ മീൻ പിടിക്കാൻ ഇറങ്ങിയ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലേപ്പുള്ളി സ്വദേശി വീരാൻകുട്ടി (65) യെയാണ് കവ ചേമ്പന ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഡാമിൽ പിടിക്കാനിറങ്ങുന്ന വ്യക്തിയാണ് വീരാൻകുട്ടി. ഇന്ന് വൈകിട്ട് ഡാമിലേക്ക് പോയ വീരാൻകുട്ടിയെ, കാണാതായതോടെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് സംശയിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934