02 December, 2023 08:38:04 PM
പൊതുമുതല്‍ നശിപ്പിച്ച കേസ്; റഹീമിനും സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: എസ്എഫ്‌ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എ.എ റഹീം എംപിക്കും, എം. സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നടപടി.
പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം വിവിധ വകുപ്പുകളിലാണ് ശിക്ഷ. യുഡിഎഫ് സര്‍ക്കാറിന്‍റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്.
പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കോടതിയിലെത്തിയ ഇരുവരും ജാമ്യമെടുത്തു.