31 December, 2023 04:27:04 PM


കോഴിക്കോട് വെള്ളിപ്പറമ്പില്‍ കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ചു



കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിലുള്ള അഞ്ജലി ഓട്ടോ ഗ്യാരേജ് വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കാറുകള്‍ കത്തി നശിച്ചു. അജയന്‍ ചേവരമ്പലം എന്ന ആളുടേതാണ് സ്ഥാപനം. പുലര്‍ച്ചെയാണ് സംഭവം.

മുക്കം ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റും ഫറോക്ക് ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വാഹനത്തിന്റെയോ സ്ഥാപനത്തിന്റെയോ വയറിങ്ങിനുള്ള ഷോട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K