31 December, 2023 05:17:40 PM


മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേകസംഘം



പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. രണ്ട് ഡിവൈഎസിപിമാരും അന്വേഷണ സംഘത്തിലുണ്ട്.

ഇന്നലെ വൈകുന്നേരത്തോടെയാണ് പുതുവേലിൽ ജോർജ് ഉണ്ണുണ്ണിയെ (73) കടയ്ക്കുള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കടയിൽ സാധനം വാങ്ങാൻ എത്തിയവരാണ് ആദ്യം കണ്ടത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കടയിലെ സിസിടിവി ക്യാമറകൾ തകർത്ത നിലയിലാണ്.

രണ്ട് കൈലി മുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മല്‍പ്പിടുത്തത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. 9 പവന്‍റെ മാല പൊട്ടിച്ചെടുത്തു, മാല കൊളുത്ത് പൊട്ടിയ നിലയില്‍ കണ്ടെത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K