18 September, 2024 06:53:08 PM


നീലിമല ‍കയറുന്നതിനിടെ നെഞ്ചുവേദന: ശബരിമല ഡ്യൂട്ടിക്കു പോയ സിപിഒ മരിച്ചു



പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കു പോയ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കു പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.45-ഓടെ നീലിമല വഴി മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K