22 March, 2025 02:15:52 PM


പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രാക്കാരി മരിച്ചു



പത്തനംതിട്ട: പത്തനംതിട്ടയിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പത്തനംതിട്ട പന്തളത്താണ് അപകടം സംഭവിച്ചത്. പട്ടാഴി സ്വദേശി ലിനുമോൾ ആണ് മരിച്ചത്. ഭർത്താവ് എൽദോസിന് പരിക്കേറ്റു. സ്കൂട്ടറിനെ മറികടക്കവേ ബസ് സ്കൂട്ടറിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം സംഭവിച്ചത്.

ലിനു മോൾ സ്കൂട്ടറിൽ നിന്നും വലതുവശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് സ്കൂട്ടറിൽ തട്ടിയത്. പന്തളം പൊലീസ് സ്റ്റേഷന് സമീപം എംസി റോഡിലാണ് അപകടം സംഭവിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K