20 March, 2025 07:40:02 PM
കോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: കോന്നിയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് ജഡം കണ്ടെത്തിയത്. പാടം സ്റ്റേഷന്‍ പരിധിയിലെ കടിയാര്‍ ഭാഗത്താണ് ജഡം കണ്ടെത്തിയത്. കോന്നി നടുവത്തും മൂഴി, പാടം ഫോറസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.