24 March, 2025 07:57:35 PM
പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

ആലപ്പുഴ: പല്ലനയാറില്‍ രണ്ട് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍ (13), കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരാണ് മരിച്ചത്. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആൽഫിൻ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയത്. കുളിച്ചുകയറുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്ക് വീണുപോയെന്നാണ് പോലീസ് പറയുന്നത്. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.