02 March, 2025 02:58:07 PM


കൂരമ്പാലയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ​ഗുരുതരപരിക്ക്



പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാലയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. മാവേലിക്കര ഇടപ്പോൺ സ്വദേശികളായ വിഷ്ണു ,സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം . വാഹനാപകടത്തിൽ കാറിന്റെ മുൻവശം തകരുകയും, തീ പടരുകയും ചെയ്തു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ തീ വളരെ പെട്ടെന്ന് തന്നെ അണയ്ക്കാൻ സാധിച്ചു. കാറിന്റെ മുൻവശത്ത് തീ പടർന്നെങ്കിലും നാട്ടുകാർ വളരെ പെട്ടെന്ന് കെടുത്തുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954