17 August, 2024 11:48:09 AM


ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



ആലപ്പുഴ: ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. കരുവാറ്റ താമല്ലാക്കൽ കളഭം വീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ലത ( 62 ) ആണ് മരിച്ചത്. പുലർച്ചെ അഞ്ചോടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം പുലരിയിൽ അമ്പലപ്പുഴ ക്ഷേത്രദർശനത്തിനായി അയൽവാസികളായ മറ്റു നാലുസ്ത്രീകളുമായി ഓട്ടോറിക്ഷയിൽപോകുമ്പോൾ നിയന്ത്രണം തെറ്റിയ വന്ന കാർ ഇടിച്ചാണ് അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K