10 September, 2024 01:20:01 PM


അമ്പലപ്പുഴയില്‍ തെരുവ് നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍



ആലപ്പുഴ: അമ്പലപ്പുഴ പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്ത് 11 ഓളം തെരുവ് നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. വിഷം ഉള്ളില്‍ ചെന്നാണ് നായകള്‍ ചത്തതെന്നാണ് നിഗമനം. ഇന്നലെ രാവിലെ മുതല്‍ പലസമയങ്ങളിലായി മൈതാനത്തിന്റെ പല ഭാഗത്തും നായകള്‍ അവശനിലയില്‍ ചത്ത് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു.

ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാര്‍ കുഴിച്ചു മൂടി. ആരാണ് നായ്ക്കള്‍ക്ക് വിഷം നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രാഥമിക അന്വേഷണം മാത്രമാണ് പോലിസ് നടത്തിയത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പഞ്ചായത്തും പ്രദേശവാസികളോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K