28 August, 2024 09:35:16 AM


ചേര്‍ത്തലയിൽ മുൻ സിപിഎം നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



ചേർത്തല: ആലപ്പുഴിയിലെ സി.പി.എം മുൻനേതാവും വാരനാട് സഹകരണ ബാങ്ക് മുൻ പ്രസിഡൻറുമായിരുന്ന മണവേലി പുത്തൻകരിയിൽ ടി.പി. ശൈലേന്ദ്ര ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 23-ാം വാർഡിലെ താമസക്കാരനായ ശൈലേന്ദ്രനെ തണ്ണീർമുക്കം ബണ്ടിന്റെ കിഴക്കേകരയിലെ മരത്തിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശൈലേന്ദ്ര ബാബു സി.പി.എം ലോക്കൽ കമ്മിറ്റിയംഗം, തണ്ണീർമുക്കം ഗ്രാമപഞ്ചായത്തംഗം, കർഷക സംഘം ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:വി.രതി. മക്കൾ: അനില.എസ്.ബാബു, അജില എസ്. ബാബു, മരുമക്കൾ: സരിൺ.സി.പി. ,ജിനീത് വിജയൻ. സംസ്‌കാരം ഇന്ന് 10-ന് വീട്ടുവളപ്പിൽ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K