02 December, 2023 08:53:09 PM
കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ രേഖാചിത്രങ്ങള്‍ വരച്ചത് ദമ്പതികൾ
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ രേഖാചിത്രങ്ങള്‍ വരച്ചത് ദമ്പതികൾ. പ്രധാന പ്രതി പത്മകുമാറിന്‍റെ യഥാര്‍ഥ രൂപത്തോട് അടുത്ത് നില്‍ക്കുന്ന ഷജിത്തും, സ്മിതയും വരച്ച രേഖാചിത്രങ്ങള്‍ കേസില്‍ നിര്‍ണായകമായതിന്‍റെ സന്തോഷത്തിലാണ് ഈ ദമ്പതികൾ. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണിവർ.
കൊല്ലം എ.സി.പി എ. പ്രദീപ് കുമാര്‍ വിളിച്ചാണ് ഇരുവരും ദൗത്യം ഏറ്റെടുത്തത്. ആദ്യം പാരിപ്പള്ളിയിലെ കടയില്‍ സാധനം വാങ്ങാനെത്തിയ പ്രതികളുടെ ചിത്രം ദൃക്സാക്ഷികളുടെ വിവരത്തില്‍ വരച്ചിരുന്നു.
തുടര്‍ന്ന് തിരികെയെത്തിയശേഷം കുട്ടി കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ വെച്ച് നല്‍കിയ വിവരം അനുസരിച്ച് പുതിയ മൂന്ന് ചിത്രങ്ങള്‍ വരച്ചത് പ്രതികളിലേക്ക് എത്തുന്നതില്‍ വലിയ സഹായമാണ് പൊലീസിന് നല്‍കിയത്. സി-ഡാറ്റിലെ ആര്‍ട്ടിസ്റ്റാണ് ഷജിത്ത്. ചിത്രകലാ അധ്യാപികയാണ് സ്മിത.