22 August, 2024 08:19:53 PM


വീട്ടിൽനിന്നും ഷോക്കേറ്റ് ഭിന്നശേഷിക്കാരനായ പത്ത് വയസ്സുകാരൻ മരിച്ചു



പാലക്കാട്: വീട്ടിൽനിന്നും ഷോക്കേറ്റ് ഭിന്നശേഷിക്കാരനായ പത്ത് വയസ്സുകാരൻ മരിച്ചു. ഇന്ന് രാവിലെയാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ കല്ലാംകുഴി പൊട്ടത്തൊടി വീട്ടിൽ സത്താറിന്റെ മകൻ സൽമാനുൽ ഫാരിസാണ് മരിച്ചത്. കാഞ്ഞിരപ്പുഴ തൃക്കള്ളൂർ കല്ലാംകുഴിയിൽ രാവിലെ പത്തോടെ വീട്ടിൽ നിന്നാണു ഷോക്കേറ്റത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K