25 August, 2024 11:03:37 AM


പരാതി കിട്ടണമെന്ന് നിർബന്ധമില്ല, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം



കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം, നിയമോപദേശം നൽകിയത് ഡയറക്ടർ ജനറൽ ഓഫ് പ്രൊസക്ഷൻ ആണ്. നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന് നിർബന്ധമില്ല, നിലവിലെ സർക്കാരിന് ആരോപണം പരിശോധിക്കാം, അതുപോലെ പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം, പൊതു ജന മദ്ധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപേട്ട സർക്കാരിന ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം. പ്രസ്തുത വിഷയത്തിൽ ഡിജിപി ഓഫിസിനോട് സർക്കാർ അഭിപ്രായം തേടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K