31 August, 2024 06:32:59 PM


പാലക്കാട് 14.44 കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍



പാലക്കാട്: പാലക്കാട് പാമ്പാംപള്ളം ടോള്‍ പ്ലാസക്ക് സമീപം കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് 14.44 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശി ആല്‍ബിന്‍ സൈമണ്‍(24), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസല്‍(23) എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.സാദിഖും പാര്‍ട്ടിയും ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയില്‍ ഇവരുടെ ബാഗില്‍ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ അജിത്ത്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) യാസര്‍ അറഫത്ത്, സുജീഷ്, പ്രമോദ്.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റജീന, അജിത, എക്‌സൈസ് ടാസ്‌ക് ഫോര്‍ഴ്‌സ് ടീം അംഗങ്ങളായ എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) പ്രേമാനന്ദകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) സുദര്‍ശനന്‍ നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിനി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ദേവകുമാര്‍, സുരേഷ്.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ലുക്കോസ് എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K