07 September, 2024 06:13:43 PM


ശ്രീകൃഷ്ണപുരത്ത് യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



ശ്രീകൃഷ്ണപുരം:  യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവ് കോട്ടക്കുളം ശ്രീനാഥു(27)വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെളളിയാഴ്ച വൈകീട്ടോടെയാണ് ശ്രീനാഥു തൊട്ടടുത്തുളള മലയിലേക്ക് പോയത്. തിരിച്ചു വരാത്തതിനെത്തുടർന്ന് ഇന്ന് പോലീസും ട്രോമാകെയർ യൂണിറ്റും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കൂനൻമലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.

ശ്രീനാഥിന്റെ സഹോദരന്‍ രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. സഹോദരി ശ്രീമയെ ജൂലായ് 18-ന്‌ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ശ്രീകൃഷ്ണപുരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941