11 September, 2024 08:17:44 PM


പട്ടാമ്പിയില്‍ സ്വിഫ്റ്റ് കാറും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്



പാലക്കാട്: പട്ടാമ്പി പുലാമന്തോൾ പാതയിൽ കൊപ്പം കല്ലേപുള്ളി ഇറക്കത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. പെരിന്തൽമണ്ണയിൽ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും വല്ലപ്പുഴ ചെറുകോട് നിന്ന് വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911