14 September, 2024 07:38:36 PM


സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെ അപകടം; ബസിനടിയിൽപ്പെട്ട വയോധികയ്ക്ക് ദാരുണാന്ത്യം



ഒറ്റപ്പാലം: കോതക്കുര്‍ശ്ശിയില്‍വെച്ച് സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു. കോതക്കുര്‍ശ്ശി കരിക്കന്‍തടത്തില്‍ ചിന്നമാളു(86) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45-ഓടെ കോതക്കുര്‍ശ്ശി ബസ് സ്റ്റോപ്പ് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുള്ള സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കിയ ശേഷം സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ബസിനടിയില്‍പ്പെട്ട ഇവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K