18 September, 2024 04:03:32 PM


പ്രഭാത സവാരിക്കിറങ്ങിയ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു



പാലക്കാട്: 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു. കൊപ്പം ആമയൂരില്‍ ആണ് ഈ സംഭവം ഉണ്ടായത്. ബുധനാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65)നെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചത്. പെരിന്തല്‍മണ്ണയില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇദ്ദേഹത്തെ ഇടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K