21 September, 2024 09:44:14 AM


സേ​വ​ന നി​കു​തി; സി​ദ്ദീ​ഖി​നോട് ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ഹൈ​ക്കോട​തി​യു​ടെ നി​ർ​ദേ​ശം



കൊച്ചി: നടന്‍ സിദ്ദീഖിനോട് സേവന നികുതിയുമായി ബന്ധപ്പെട്ട ജിഎസ്ടി വിഭാഗം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആഗസ്റ്റ് രണ്ടിനാണ് 2017 മുതല്‍ 2020 വരെയുള്ള നികുതിയുമായി ബന്ധപ്പെട്ടുളള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ സിദ്ദീഖ് നോട്ടീസ് നല്‍കാനുണ്ടായ കാലതാമസമടക്കം ചോദ്യം ചെയ്താണ് ഹര്‍ജി.

നികുതിയടച്ചതില്‍ അപാകത ഉണ്ടെങ്കില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ നോട്ടീസ് നല്‍കണം. അല്ലെങ്കില്‍ നികുതി വെട്ടിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമം ഉണ്ടായി എന്നതുപോലുള്ള കാരണം ഉണ്ടാകണം. ഇതൊന്നും വ്യക്തമാക്കാതെയാണ് നോട്ടീസ് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇക്കാര്യമടക്കം ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് ജി.എസ്ടി വിഭാഗം വാദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K