25 September, 2024 06:12:25 PM
തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു
കോഴിക്കോട്: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേണ് മരണം.