03 October, 2024 07:05:54 PM
മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: റേഷന്‍ കടകള്‍ വഴി ഇ.കെ.വൈ.സി അപ്‌ഡേഷന്‍ നടത്താന്‍ സൗകര്യം
പാലക്കാട്: പാലക്കാട് ജില്ലയിലെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എസ് (പിങ്ക്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിനും എട്ടിനുമിടയില്‍ റേഷന്‍ കടകള്‍ വഴി ഇ കെ.വൈ.സി അപ്‌ഡേഷന്‍ നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങള്‍ക്കും തങ്ങളുടെ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകള്‍ വഴിയോ, അല്ലെങ്കില്‍ അടുത്തുള്ള റേഷന്‍ കടകളില്‍ ചെന്നോ ഇ കെ.വൈ.സി അപ്‌ഡേഷന്‍ നടത്താം. അപ്‌ഡേഷന്‍ നടത്തുവാന്‍ റേഷന്‍ കടകളില്‍ ചെല്ലുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കരുതണം. ഇതു സംബന്ധിച്ച് സംശയ ദൂരീകരണത്തിനായി 0491-2536872 (പാലക്കാട് താലൂക്ക്), 0492-222329 (ചിറ്റൂര്‍ താലൂക്ക്), 0466-2244397 (ഒറ്റപ്പാലം താലൂക്ക്), 0492-4222265 (മണ്ണാര്‍ക്കാട് താലൂക്ക്), 0492-2222325 (ആലത്തൂര്‍ താലൂക്ക്), 0466-2970300 (പട്ടാമ്പി താലൂക്ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.