09 January, 2024 10:59:47 AM
കോഴിക്കോട് കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി
കോഴിക്കോട്: നന്തിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ടാണ് മത്സ്യത്തൊഴിലാളിയെ കാണാതായത്. കനത്ത കാറ്റിലും മഴയിലും ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
റസാഖ് പീടികവളപ്പിൽ, തട്ടാൻകണ്ടി അഷ്‌റഫ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. തട്ടാൻകണ്ടി അഷ്‌റഫ് നീന്തി കരയിലെത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. എന്നാൽ ഇടി മിന്നലേറ്റതിനെ തുടർന്ന് വള്ളത്തിനു കേടുപാടുകൾ സംഭവിച്ചതായി രക്ഷപ്പെട്ട അഷ്‌റഫ് പറഞ്ഞു.