11 October, 2024 09:02:55 AM


ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിന്ന് പാചകവാതകം ചോർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു



കിളിമാനൂർ: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ് മരിച്ചത്.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയവേയാണ് അന്ത്യം. തിടപ്പള്ളിയിൽ നിവേദ്യമൊരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. സിലിണ്ടഡറിന്റെ വാൽവിൽനിന്നാണ് പാചകവാതകം ചോർന്നത്. ഉമാദേവിയാണ് മരിച്ച ജയകുമാരൻ നമ്പൂതിരിയുടെ ഭാര്യ. മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K