13 October, 2024 05:08:27 PM
അമ്മത്തൊട്ടിലിൽ പുതിയ അതിഥി; പെൺകുഞ്ഞിന് നവമി എന്ന് പേരിട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി. ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. പുലർച്ചെയാണ് പുതിയ അതിഥിയുടെ വരവറിയിച്ച് മണി മുഴങ്ങിയത്. ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609–ാമത്തെ കുഞ്ഞാണ് നവമി. ഈ വർഷത്തെ പതിനാലാമത്തെ കുട്ടിയും. അടുത്തിടെ അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും ബന്ധുക്കൾ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നൽകുമെന്നും വീണ ജോർജ് പറഞ്ഞു.