10 January, 2024 11:38:15 AM


അടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം



പത്തനംതിട്ട: അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജലജാമണിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെപി റോഡിൽ 14-ാം മൈൽ ലൈഫ് ലൈൻ ആശുപത്രിയുടെ മുന്നിൽ ഇന്നു രാവിലെയാണ് അപകടം. കശുവണ്ടി ഫാക്‌ടറിത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലായിരുന്ന ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചതാണ് അപകടത്തിന് കാരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K