10 January, 2024 12:46:16 PM


ആലപ്പുഴ ചാരുംമൂട്ടിൽ നിന്ന് അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘം അറസ്റ്റിൽ



ആലപ്പുഴ: ചാരുംമൂട്ടിൽ നിന്ന് അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘം അറസ്റ്റിൽ. ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപമുള്ള വീട്ടിൽ നിന്നാണ് 8.114 കിലോ കഞ്ചാവുമായി സംഘത്തെ പിടികൂടിയത്.

മലപ്പുറം പെരിന്തൽമണ്ണ രാമപുരത്ത് നെല്ലിശ്ശേരി വീട്ടിൽ അബ്ദുൾ ലത്തീഫ്(35),മാവേലിക്കര വള്ളിക്കുന്നം കടുവിനാൽ സുമേഷ് ഭവനിൽ സുമേഷ്കുമാർ(46),അടൂർപള്ളിക്കൽ പഴങ്കുളം പന്ത്രാക്കുഴി വീട്ടിൽ ഷാഹുൽ ജമാൽ എന്നിവരെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ്  ആന്‍റി  നർക്കോട്ടിക്സ്  സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. 

നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ പി കെ ഖാന്റെ(ഷൈജു ഖാൻ) ഉടമസ്ഥതയിലുള്ള ഒറ്റമുറി വീട്ടിൽ നിന്നാണ് സംഘം പിടിയിലായത്. പത്തനംതിട്ട എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ബൈജു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

അബ്ദുൾ ലത്തീഫ്  നിരവധി മയക്കുമരുന്ന് കേസിലും സുമേഷ് കൊലപാതക കേസിലും പ്രതികളായിട്ടുണ്ട്. ഷാഹുൽ ജമാൽ, ഷൈജു ഖാന്റെ സഹായിയാണ്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സർക്കിൾ ഇൻസ്പെക്ടർ എം മഹേഷ്,പ്രിവന്റീവ് ഓഫീസർ എൻ.പ്രസന്നൻ  ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം.റെനി,സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ആർ റഹീം,എസ് ദിലീഷ്,എസ് സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജീന വില്യംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K