24 October, 2024 12:19:13 PM
നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം- പി സതീദേവി
തിരുവനന്തപുരം: പി പി ദിവ്യയുടെ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ മനംമൊന്ത് ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കുടുംബത്തിന് നീതി കിട്ടണം എന്നാണ് ആഗ്രഹമെന്ന് പത്തനംതിട്ടയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും സതീദേവി പറഞ്ഞു. നവീൻ ബാബുവിനെ നേരിട്ട് പരിചയമില്ലെന്നും സതീദേവി വ്യക്തമാക്കി. വനിത കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അന്വേഷണം യഥായോഗ്യം നടക്കും എന്ന പ്രതീക്ഷയാണുള്ളത്. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും വിഷയത്തിൽ വനിതാ കമ്മീഷന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു.