26 October, 2024 10:13:13 AM
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഷാജൻ സ്കറിയക്കെതിരെ കേസ്
തിരുവനന്തപുരം: മറുനാടൻ മലയാളി യൂട്യൂബ് ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് നൽകിയ പരാതിയിലാണ് കെസെടുത്തത്. വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ്. വാർത്ത പിൻവലിക്കാൻ 15 ലക്ഷം രൂപ ഷാജൻ സ്കറിയ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസെടുത്തത്.